29
ബ്യൂണസ് അയേഴ്‌സ്: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിനും ഉറുഗ്വേയ്ക്കുമെതിരായ മത്സരങ്ങളില്‍ കളിക്കാന്‍ കഴിയാത്തതില്‍ നിരാശയെന്ന് അര്‍ജന്റൈന്‍ നായകന്‍ ലിയോണല്‍ മെസി. തന്റെ അഭാവത്തിലും ടീമിന് മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നും സഹതാരങ്ങള്‍ക്ക് എപ്പോഴും തന്റെ പിന്തുണ ഉണ്ടാവുമെന്നും മെസി പറഞ്ഞു.
പരിക്കുകാരണാണ് മെസിയെ അര്‍ജന്റൈന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയത്. ഉറുഗ്വേയ്ക്കും ബ്രസീലിനും എതിരായ പ്രധാനപ്പെട്ട മത്സരങ്ങള്‍ നഷ്ടമായതില്‍ സങ്കടമുണ്ട്. ഈമത്സരങ്ങളില്‍ ടീമിനൊപ്പം ഉണ്ടാവണമെന്ന് ആഗ്രഹിച്ചിരുനു. പക്ഷേ ചെറിയ പരിക്കേറ്റതിനാല്‍ വിശ്രമം അനിവാര്യമാണ്. അര്‍ജന്റൈന്‍ ആരാധകരെപ്പോലെ ടീമിന് തന്റെ പൂര്‍ണ പിന്തുണ ഉണ്ടാവുമെന്നും മെസി പറഞ്ഞു.