Home Kerala കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറി പി. അപ്പുക്കുട്ടന്‍ അന്തരിച്ചു

കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറി പി. അപ്പുക്കുട്ടന്‍ അന്തരിച്ചു

by KCN CHANNEL
0 comment

പയ്യന്നൂര്‍: പ്രമുഖ വാഗ്മിയും കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറിയുമായ പി. അപ്പുക്കുട്ടന്‍ (85) അന്തരിച്ചു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാത്രിയിലായിരുന്നു അന്ത്യം. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി, നാടക പ്രവര്‍ത്തകന്‍, നിരൂപകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. 1996മുതല്‍ അഞ്ചു വര്‍ഷക്കാലം കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.ഭാര്യ: സിപി വത്സല. മക്കള്‍: സി.പി ശ്രീഹര്‍ഷന്‍ (മാതൃഭൂമി, ഡല്‍ഹി), സി.പി സരിത, സി.പി പ്രിയദര്‍ശന്‍ (ഗള്‍ഫ്). മരുമക്കള്‍: ചിത്തരഞ്ജന്‍ (കേരള ഗ്രാമീണ ബാങ്ക് കുടിയാന്മല), സംഗീത (അസി. പ്രൊഫസര്‍ ഐ.ഐ.എം ഇന്‍ഡോര്‍), ഹണി (ദുബായ്),

You may also like

Leave a Comment