29
VCC Alumni -UAE യുടെ നേതൃത്വത്തില്‍ ദുബായിലെ വുഡ്ലെം പാര്‍ക്ക് സ്‌കൂളില്‍ വെച്ച് നടന്ന വിസിസി അലുംനി സോക്കര്‍ ഫെസ്റ്റ് & ഫാമിലി മീറ്റ്, സന്തോഷവും ഐക്യവും അവിസ്മരണീയമായ നിമിഷങ്ങളും കൊണ്ട് ഓര്‍മ്മിപ്പിക്കാനുള്ള ഒരു ദിവസമായിരുന്നു. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ആഘോഷത്തിന്റെയും ഊഷ്മളമായ അന്തരീക്ഷത്തില്‍ കുടുംബങ്ങളെയും കുട്ടികളെയും ഒരുമിപ്പിച്ചതായിരുന്നു പരിപാടി.
V9 സ്ട്രൈക്കേഴ്സും VC ഡൈനാമോസും തമ്മിലുള്ള ആവേശകരമായ ഫൈനല്‍ വിസി ഡൈനാമോസിനെ പ്രഥമ വി സി സി അലുമിനി (യു എ ഇ) ചാപ്റ്റര്‍ സോക്കര്‍ ഫെസ്റ്റ് ചാമ്പ്യന്മാരായി കിരീടമണിയിച്ചു .
വി സി സി അലുംനി യു എ ഇ കൂട്ടായ്മ ഭാരവാഹികളായ ശ്രീകാന്ത്, റിയാസ്, റസാഖ്, അന്‍സാരി, ഷംസു, മുഹമ്മദ് ആലംപാടി, അനീഷ് ,ഷഫീക്,പ്രദീപ്, ഷറഫു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.