ആലംപാടി : പരിശുദ്ധ റമദാനില്‍ പ്രദേശത്തെ നിര്‍ധരരായ കുടുംബങ്ങള്‍ക്ക് താങ്ങും തണലുമായി യു എ ഇ ആലം പാടി ജമാ-അത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റമസാന്‍ റിലീഫ് വിതരണം നടത്തി. ആലംപാടി ഖിള്ര്‍ ജമാ-അത്ത് കമ്മിറ്റി മീറ്റിംഗ് ഹാളില്‍ വെച്ച് നടന്ന പരിപാടി ഖത്തീബ് ഉസ്താദ് പി വി അബ്ദുല്‍സ്സലാം ദാരിമി ഉത്ഘാടനം ചെയ്തു. അബൂബക്കര്‍ മിഹ്‌റാജ് അധ്യക്ഷത വഹിച്ചു . ആലംപാടി ഖിളര്‍ ജമാഅത്ത് പ്രസിഡന്റ് എ മമ്മിഞ്ഞി, ജനറല്‍ സെക്രട്ടറി മുഹമ്മദ് മേനത്ത് , ട്രഷറര്‍ ഹമീദ് മിഹ്‌റാജ് , അബ്ബാസ് കടുമന എന്നിവര്‍ സംസാരിച്ചു .
റമദാന്‍ റിലീഫ് ആലംപാടി ഖിളര്‍ ജമാഅത്ത് പ്രസിഡന്റ് എ മമ്മിഞ്ഞിക്ക് യുഎഇ ആലംപാടി ജമാഅത്ത് ജോയിന്റ് സെക്രട്ടറി മുസ്തഫ മൊയ്തീന്‍ കൈമാറി . മുഹമ്മദ് ഹാജി സുബിയംതൊട്ടി , അഹമദ് ഹാജി മദകത്തില്‍, മുഹമ്മദ് പൊയ്യയില്‍ , ഷെരീഫ് കാദര്‍ മുസ്ലിയാര്‍ , അബ്ദുല്‍കാദര്‍ മിഹ്‌റാജ് , പോലീസ് മുഹമ്മദ് ഹാജി , ചൂരി മുഹമ്മദ് ,ഇബ്രാഹിം ചെറിയാലംപാടി, ബഷീര്‍ നാല്‍ത്തടുക്ക , ഹാജി കാദര്‍ , മുഹമ്മദ് ബിഎ തുടങ്ങിയവര്‍ സംബന്ധിച്ചു. അബൂബക്കര്‍ കോടഗ് സ്വാഗതവും മുസ്തഫ മൊയ്തീന്‍ നന്ദിയും പറഞ്ഞു…
യു എ ഇ ആലംപാടി ജമാ-അത്ത് കമ്മിറ്റി റമദാന്‍ റിലീഫ് നടത്തി
45