34
തിരുവനന്തപുരം: വിഷു – ഈസ്റ്റര്‍ അവധി ദിവസങ്ങളോട് അനുബന്ധിച്ച് സ്‌പെഷ്യല്‍ സര്‍വീസുകളുമായി കെഎസ്ആര്‍ടിസി.
ഏപ്രില്‍ 9-ാം തിയ്യതി മുതല്‍ 21-ാം തിയ്യതി വരെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് പ്രത്യേക അധിക സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
കേരളത്തിലെ വിവിധ യൂണിറ്റുകളില്‍ നിന്നും ബെംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസുകളുണ്ടാകും. നിലവിലുള്ള സര്‍വീസുകള്‍ക്ക് പുറമെയാണ് അധിക സര്‍വീസുകളെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.