27
പിലിക്കോട് : ചെറുവത്തൂര്‍ ബി.ആര്‍.സി സ്റ്റാഫംഗങ്ങള്‍ ഇഫ്ത്താര്‍ സ്‌നേഹ സംഗമവും യാത്രയയപ്പ് ചടങ്ങും നടത്തി. ജില്ല പ്രോജക്ട് കോഡിനേറ്റര്‍ ബിജുരാജ് വി.എസ് ഇഫ്ത്താര്‍ സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ രമേശന്‍ പുന്നത്തിരിയന്‍ ഇഫ്താര്‍ സന്ദേശം നല്‍കി. ചെറുവത്തൂര്‍ ബി.ആര്‍.സിയില്‍ നിന്നും സ്ഥലം മാറി പോകുന്ന മുന്‍ ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റര്‍ എം. സുനില്‍ കുമാറിനുള്ള ഉപഹാരം ഡി. പി സി, എ.ഇ.ഒ എന്നിവര്‍ നല്‍കി. വിദ്യാകിരണം ജില്ലാ കോര്‍ഡിനേറ്റര്‍ എം. സുനില്‍ കുമാര്‍, ഡി.പി.ഒ രജ്ഞിത്ത് കെ.പി,ചെറുവത്തൂര്‍ ബി.പി.സി സുബ്രഹ്‌മണ്യന്‍ വി.വി,ഹോസ്ദുര്‍ഗ്ഗ് ബി.പി.സി ഡോ: കെ.വി രാജേഷ്, ട്രെയിനര്‍ യു.സതീശന്‍ മാസ്റ്റര്‍, സജീഷ്.യു, അനീസ പി.പി, റസീന. ടി.എം, പ്രമോദ്. പി എന്നിവര്‍ സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി സനൂപ്. സി സ്വാഗതം പറഞ്ഞു.