Home Editors Choice വഖഫ് നിയമ ഭേദഗതി ബില്‍; കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്

വഖഫ് നിയമ ഭേദഗതി ബില്‍; കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്

by KCN CHANNEL
0 comment

വഖഫ് നിയമ ഭേദഗതി ബില്ലില്‍ കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്. ഭരണഘടനയ്ക്ക് നേരെയുള്ള മോദി സര്‍ക്കാരിന്റെ ആക്രമണങ്ങളെ ശക്തമായി എതിര്‍ക്കുമെന്ന് ജയ്‌റാം രമേശ്. ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും ബില്ല് പാസായതോടെയാണ് കോണ്‍ഗ്രസ് നിയമനടപടിയിലേക്ക് നീങ്ങുന്നത്.
സുപ്രീംകോടതിയെ സമീപിക്കുമെന്നും ഭരണഘടനയില്‍ അടങ്ങിയിരിക്കുന്ന തത്വങ്ങള്‍ വ്യവസ്ഥകള്‍ ആചാരങ്ങള്‍ എന്നിക്കെതിരായ മോദി സര്‍ക്കാറിന്റെ ആക്രമണത്തെ ആത്മവിശ്വാസത്തോടെ നേരിടുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി. അതേസമയം വഖഫ് നിയമഭേദഗതി ബില്‍ സുതാര്യത വര്‍ദ്ധിപ്പിക്കുകയും ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓരോ പൗരന്റെയും അന്തസ്സിന് മുന്‍ഗണന നല്‍കുന്നതില്‍ പ്രതിജ്ഞാബദ്ധരാണ്. നിയമനിര്‍മ്മാണം ശക്തിപ്പെടുത്തുന്നതിന് സംഭാവനകള്‍ നല്‍കിയ എല്ലാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു.

You may also like

Leave a Comment