33
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് മികച്ച സ്‌കോര്‍. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തു. അര്‍ധ സെഞ്ച്വറികളുമായി തിളങ്ങിയ വിരാട് കോഹ്‌ലി, രജത് പാട്ടിദാര്‍ എന്നിവര്‍ക്ക് പുറമെ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ജിതേഷ് ശര്‍മയുമാണ് ആര്‍സിബിയെ മികച്ച സ്‌കോറിലെത്തിച്ചത്.