Home National തമിഴ്‌നാട് ഗവര്‍ണര്‍ തടഞ്ഞുവെച്ച പത്ത് ബില്ലുകള്‍ സുപ്രീം കോടതി ഉത്തരവിലൂടെ നിയമമായി.

തമിഴ്‌നാട് ഗവര്‍ണര്‍ തടഞ്ഞുവെച്ച പത്ത് ബില്ലുകള്‍ സുപ്രീം കോടതി ഉത്തരവിലൂടെ നിയമമായി.

by KCN CHANNEL
0 comment

ഗവര്‍ണര്‍ തടഞ്ഞുവെച്ച 10 ബില്ലുകള്‍ സുപ്രീംകോടതി ഉത്തരവിലൂടെ നിയമമായി; വിജ്ഞാപനമിറക്കി തമിഴ്‌നാട് സര്‍ക്കാര്‍
തമിഴ്‌നാട് ഗവര്‍ണര്‍ തടഞ്ഞുവെച്ച പത്ത് ബില്ലുകള്‍ സുപ്രീം കോടതി ഉത്തരവിലൂടെ നിയമമായി. സുപ്രീംകോടി ഉത്തരവ് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തതിന് പിന്നാലെ തമിഴ്‌നാട് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ഇതാദ്യമായാണ് ഗവര്‍ണറുടേയോ രാഷ്ട്രപതിയുടേയോ ഒപ്പില്ലാതെ ബില്ലുകള്‍ നിയമമാകുന്നത്.

ഏറെ വിവാദവും ചരിത്രവിധിയുമുണ്ടാക്കിയ പത്ത് ബില്ലുകളും ഇനി നിയമം. തമിഴ്‌നാട് ഗവര്‍ണര്‍ തടഞ്ഞുവെച്ചിരുന്ന ബില്ലുകള്‍ ഇന്ന് രാവിലെയോടെയാണ് നിയമമായി മാറിയത്. സ്റ്റാലിന്‍ സര്‍ക്കാര്‍ നടത്തിയ നിയമപോരാട്ടത്തിന് ഒടുവില്‍ ഗവര്‍ണറെ സുപ്രീം കോടതി അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. പിന്നാലെ കോടതി സവിശേഷ അധികാരത്തിലൂടെ ബില്ല് അംഗീകരിച്ചു.

ഇന്നലെ രാത്രിയാണ് കോടതി ഉത്തരവ് അപ്‌ലോഡ് ചെയതത്. വൈകാതെ സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഗവര്‍ണര്‍ക്കെതിരായ പോരാട്ടം വിജയം കണ്ടതിന്റെ ആത്മവിശ്വാസത്തിലാണ് ഡിഎംകെ. ഗവര്‍ണര്‍ ആര്‍ എന്‍ രവി വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

You may also like

Leave a Comment