Home Sports മാര്‍ച്ചിലെ പുരുഷ താരം; രണ്ടാം തവണയും ഐസിസി പുരസ്‌കാരം സ്വന്തമാക്കി ശ്രേയസ്

മാര്‍ച്ചിലെ പുരുഷ താരം; രണ്ടാം തവണയും ഐസിസി പുരസ്‌കാരം സ്വന്തമാക്കി ശ്രേയസ്

by KCN CHANNEL
0 comment

മൊഹാലി: ഇന്ത്യയുടെ മധ്യനിരയിലെ വിശ്വസ്തനായ ബാറ്ററായി മാറുകയാണ് യുവതാരം ശ്രേയസ് അയ്യര്‍. തൊട്ടതെല്ലാം പൊന്നാക്കുന്ന ശ്രേയസിനെ തേടി ഇപ്പോള്‍ ഇതാ ഐസിസിയുടെ ഒരു പുരസ്‌കാരം കൂടി എത്തിയിരിക്കുകയാണ്. മാര്‍ച്ച് മാസത്തിലെ ഏറ്റവും മികച്ച താരമെന്ന പുരസ്‌കാരമാണ് ശ്രേയസ് അയ്യര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് ശ്രേയസ് ഐസിസിയുടെ പ്ലെയര്‍ ഓഫ് ദി മംത് പുരസ്‌കാരം നേടുന്നത്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് ശ്രേയസിനെ തേടി രണ്ടാം തവണയും ഐസിസി പുരസ്‌കാരം എത്തിയത്. പുരുഷ വിഭാഗത്തില്‍ ന്യൂസിലന്‍ഡ് താരങ്ങളായ ജേക്കബ് ഡഫി, രചിന്‍ രവീന്ദ്ര എന്നിവരെ മറികടന്നാണ് ശ്രേയസ് പുരസ്‌കാരം സ്വന്തമാക്കിയത്. അതേസമയം, വനിതാ ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനെതിരെ ഓസ്‌ട്രേലിയ ടി20 പരമ്പര തൂത്തുവാരിയിരുന്നു. സ്‌ഫോടനാത്മകമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ഓസ്‌ട്രേലിയയുടെ ജോര്‍ജിയ വോള്‍ ആണ് ഐസിസിയുടെ മാര്‍ച്ച് മാസത്തിലെ വനിതാ താരം. സ്വന്തം നാട്ടുകാരിയായ അന്നബെല്‍ സതര്‍ലാന്‍ഡിനെയും അമേരിക്കയുടെ ചേത്ന പ്രസാദിനെയും മറികടന്നാണ് ജോര്‍ജിയ വോളിന്റെ നേട്ടം.

You may also like

Leave a Comment