ഐപിഎല്ലില്‍ ഇന്ന് മലയാളിപ്പോര്; മുന്‍തൂക്കം കരുണ്‍ നായര്‍ക്ക്, സഞ്ജു സാംസണ് സമ്മര്‍ദം
ദില്ലി: ഐപിഎല്ലില്‍ ഇന്ന് മലയാളിപ്പോരിന്റെ ദിനമാണ്. ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍ വരുന്നു. ദില്ലിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം. റോയല്‍സിനെ നയിക്കുന്നത് മലയാളി താരം സഞ്ജു സാംസണാണെങ്കില്‍ ക്യാപിറ്റല്‍സ് ബാറ്റിംഗ് നിരയില്‍ ശ്രദ്ധേയം കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ മിന്നലാട്ടം നടത്തിയ മറുനാടന്‍ മലയാളി കരുണ്‍ നായരാണ്.
ഐപിഎല്‍ പതിനെട്ടാം സീസണില്‍ ടീമിന്റെ ഏഴാം മത്സരത്തിന് രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുമ്പോള്‍ ഏറ്റവും സമ്മര്‍ദം ക്യാപ്റ്റന്‍ സഞ്ജു സാംസണിനായിരിക്കും. ആര്‍സിബിക്കെതിരെ കഴിഞ്ഞ മത്സരത്തില്‍ സഞ്ജു 19 പന്തില്‍ 15 റണ്‍സ് മാത്രമെടുത്ത് പുറത്തായിരുന്നു. സ്‌ട്രൈക്ക് റേറ്റ് 79നടുത്തേയുള്ളൂ. സ്പിന്നര്‍മാരെ നേരിടാന്‍ പ്രയാസപ്പെടുന്നു എന്ന വിമര്‍ശനം ഏറെക്കാലമായി നേരിടുന്ന സഞ്ജു കഴിഞ്ഞ മത്സരത്തിലും ക്രുനാല്‍ പാണ്ഡ്യയുടെ പന്തിലാണ് പുറത്തായത്. ഇന്നിംഗ്സിന്റെ തുടക്കത്തില്‍ അക്രമണോത്സുകത കാട്ടാനും സഞ്ജുവിനാകുന്നില്ല. പേസര്‍മാര്‍ക്കെതിരെയും ആദ്യ ഓവറുകളില്‍ സഞ്ജുവിന്റെ ബാറ്റ് വിറയ്ക്കുന്നു. സീസണിലെ ആറ് കളികളില്‍ സഞ്ജുവിന് 193 റണ്‍സേ ആയിട്ടുള്ളൂ. സീസണിലെ റണ്‍ സ്‌കോറര്‍മാരുടെ പട്ടികയില്‍ സഞ്ജു സാംസണ്‍ ആദ്യ 15ല്‍ പോലുമില്ല. സീസണില്‍ അര്‍ധസെഞ്ചുറി നേടിയത് ഒറ്റത്തവണ മാത്രം. അര്‍ധസെഞ്ചുറിക്കാരുടെ പട്ടികയിലും സഞ്ജുവിന് ആദ്യ പതിനഞ്ചിലും സ്ഥാനമില്ലാത്ത അവസ്ഥയിലാണ്.
ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍
17
previous post