ന്യൂയോര്‍ക്ക്: അര്‍ജന്റെന്‍ ഫുട്ബോള്‍ ടീമിന്റെ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. അടുത്ത വര്‍ഷത്തെ ഫിഫ ലോകകപ്പില്‍ കളിച്ചേക്കുമെന്ന് ലിയോണല്‍ മെസി പറഞ്ഞു. 2026ലെ ഫിഫ ലോകകപ്പിന് 14 മാസം ബാക്കി നില്‍ക്കേയാണ് ലിയോണല്‍ മെസിയുടെ സുപ്രധാന വെളിപ്പെടുത്തല്‍. ”അടുത്ത വര്‍ഷത്തെ ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹം ഉണ്ട്. ഇല്ലെന്ന് പറഞ്ഞതാല്‍ അതൊരു നുണ ആയിരിക്കും. ലോകകപ്പില്‍ കളിക്കുന്ന കാര്യത്തില്‍ ഈവര്‍ഷം നിര്‍ണായകമാണ്.” മെസി പറഞ്ഞു.
മൂന്ന് വര്‍ഷം മുമ്പ്് ഖത്തറില്‍ ഇനിയൊരു ലോകകപ്പിന് താനുണ്ടാവില്ലെന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് മെസി അര്‍ജന്റീനയെ ചാംപ്യന്‍മാരാക്കിയത്. ജൂണില്‍ മുപ്പത്തിയെട്ട് വയസ്സ് തികയുന്നെ മെസ്സിക്ക് തുടരേ ഏല്‍ക്കുന്ന പരിക്കാണ് വെല്ലുവിളിയാവുന്നത്. അവസാന അഞ്ച് മാസമായി മെസി അര്‍ജന്റൈന്‍ ജഴ്സിയില്‍ കളിച്ചിട്ടില്ല. 2005ല്‍ അര്‍ജന്റൈന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച മെസ്സി 191 മത്സരങ്ങളില്‍ നേടിയത് 112 ഗോള്‍.