35
കാസര്‍കോട് : പഞ്ചാബ് ചണ്ഡിഗറില്‍ നടന്ന നാഷണല്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ചു കൊണ്ട് മത്സരിച്ച് റണ്ണേര്‍സ് അപ്പായ ടീം അംഗവും എം പി ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയും നാടിന് അഭിമാനവുമായ
ഹാസിഖ് ബിന്‍ ഹാരിസിന് കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ കുന്നില്‍ യങ് ചാലഞ്ചേര്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.പ്രസ്‌ക്ലബ്ബ് മുന്‍ പ്രസിഡണ്ടും മാധ്യമ പ്രവര്‍ത്തകനുമായ ടി എ ഷാഫി ബൊക്ക നല്‍കി.പ്രസിഡണ്ട് മാഹിന്‍ കുന്നില്‍ ഷാള്‍ അണിയിച്ചു.സെക്രട്ടറി അന്‍സാഫ് കുന്നില്‍, മനാഫ് ബാംഗ്ലൂര്‍, ഹാരിസ് മടത്തില്‍, അബൂബക്കര്‍ വലിയവളപ്പ്, സുല്‍ഫി വലിയ വളപ്പ് സംബന്ധിച്ചു.നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ ആസിഫ് എന്നിവര്‍ ഹാസി ഖിനെ അഭിനന്ദിച്ചു