32
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെയും സംസ്ഥാന തല ഉദ്ഘാടനം നടന്ന കാസര്‍കോട് കാലിക്കടവ് മൈതാനത്തെ പരിപാടിക്ക് ഏപ്രില്‍ 27ന് തിരശ്ശീല വീഴും. ഏപ്രില്‍ 21 മുതല്‍ നടന്ന പ്രദര്‍ശന വിപണന മേള കാലിക്കടവില്‍ ഉത്സവമായി തുടരുകയാണ്. വിവിധ വകുപ്പുകളുടെ സ്റ്റാളുകളും പ്രദര്‍ശന വിപണന മേളയും വൈകീട്ട് അഞ്ച് മുതല്‍ രാത്രി 10 വരെ നടക്കുന്ന കലാ സാംസ്‌ക്കാരിക പരിപാടികളും മേളയുടെ മാറ്റ് കൂട്ടുന്നു.