40
കാലിക്കടവില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ നിറഞ്ഞ സദസിനെ ഇളക്കി മറിച്ച് സുഭാഷ് അറുകരയും, സുരേഷ് പള്ളിപ്പാറയും നേതൃത്വം നല്‍കിയ നാടന്‍ പാട്ടരങ്ങ്.
വായ്ത്താരികള്‍ ഏറ്റുപാടിയും പാട്ടുകാര്‍ക്കൊപ്പം നൃത്തം ചെയ്തുമാണ് നിറഞ്ഞു നിന്ന സദസ് നാടന്‍ പാട്ടുകളെ സ്വീകരിച്ചത്. പ്രായമായവര്‍ മുതല്‍ കുട്ടികള്‍ വരെ സ്റ്റേജില്‍ കയറി നൃത്തം ചെയ്തും ആടിയും പാടിയും സംഘത്തിനൊപ്പം ചേര്‍ന്നപ്പോള്‍ കണ്ടു നിന്നവര്‍ക്കത് വേറിട്ടൊരു ദൃശ്യ വിരുന്നായി.
കേരള സര്‍ക്കറിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞ അഞ്ചു ദിവസമായി കാലിക്കടവില്‍ നടന്നു വരുന്ന പ്രദര്‍ശന വിപണനമേളയെ കൂടുതല്‍ മനോഹരമാക്കാന്‍ നാടന്‍ പാട്ടരങ്ങു കാണാന്‍ എത്തിയ കലാസ്വാദകരെ കൊണ്ട് സാധിച്ചു. പ്രദര്‍ശന വിപണന മേള ഈ മാസം 27 വരെ തുടരും.