32
ഇരിയണ്ണി : ജിവിഎച്ച്എസ്എസ് ഇരിയണ്ണി മഷിത്തണ്ട് 1995-96 എസ്എസ്എല്‍സി ബാച്ച് ‘കൂട്ടുകാരാണ് ലഹരി’ എന്ന ക്യാമ്പയിനുമായി പൊലിയന്‍ തുരുത്ത് ഇക്കോ ടൂറിസ്റ്റ് പ്ലേസില്‍ ഒത്തുചേര്‍ന്നു. നീണ്ട ഇടവേളക്കുശേഷം ഒത്തുചേര്‍ന്ന കൂട്ടുകാര്‍ തമ്മില്‍ സൗഹൃദങ്ങള്‍ പങ്കുവെച്ചു. കെ വിനോദ്കുമാര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സത്യന്‍ കെ സ്വാഗതവും രാജേഷ് കുമാര്‍, ബിജു.ആര്‍, സോമശേഖരന്‍, ബാലകൃഷ്ണന്‍, സുരേഷ് കുമാര്‍, ശ്രീകല, അനിതകുമാരി, ശാലിനി, സജീഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.