Home Kerala മെസ്സി കേരളത്തിലേക്ക് വരുന്നതില്‍ അനിശ്ചിതത്വം,ചൈനയിലും ഖത്തറിലും ടീം കളിക്കുമെന്ന് അര്‍ജന്റീനയിലെ മാധ്യമങ്ങള്‍

മെസ്സി കേരളത്തിലേക്ക് വരുന്നതില്‍ അനിശ്ചിതത്വം,ചൈനയിലും ഖത്തറിലും ടീം കളിക്കുമെന്ന് അര്‍ജന്റീനയിലെ മാധ്യമങ്ങള്‍

by KCN CHANNEL
0 comment

ചെന്നൈ: ലിയോണല്‍ മെസ്സിയും അര്‍ജന്റീന ടീമും ഈ വര്‍ഷം കേരളത്തിലേക്ക് വരുന്ന കാര്യത്തില്‍ വീണ്ടും അനിശ്ചിതത്വം .മെസ്സിയും ടീമും ഏഷ്യയില്‍ വരുമെങ്കിലും,
ചൈനയിലും ഖത്തറിലും ആയിരിക്കും മത്സരങ്ങള്‍ എന്നാണ് അര്‍ജന്റീനയിലെ മാധ്യമങ്ങള്‍ പുതുതായി റിപ്പോര്‍ട്ട് ചെയുന്നത്. ഒക്ടോബറില്‍ ചൈനയില്‍ രണ്ട് മല്‍സങ്ങള്‍ കളിക്കാന്‍ ധാരണ ആയതായി, അര്‍ജന്റീന ടീമിന്റെ എല്ലാ മത്സരവേദികളിലും എത്താറുള്ള പ്രശസ്ത റിപ്പോര്‍ട്ടര്‍ ഗാസ്റ്റന്‍ എഡുല്‍ ട്വീറ്റ് ചെയ്തു. ഒക്ടോബറില്‍ മെസ്സി കേരളത്തില്‍ എത്തുമെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞിരുന്നത്.
നവംബറില്‍ ആഫ്രിക്കയില്‍ അംഗോളോയ്ക്കെതിരെ സൗഹൃദ മത്സരം കളിച്ചതിനു ശേഷം ടീം ഖത്തറിലെ മത്സരത്തിനായി പോകാന്‍ സാധ്യത ഉണ്ടെന്നും എഡുല്‍ പറയുന്നു. ഈ രണ്ട് മത്സരങ്ങള്‍ക്കുള്ള വ്യകതമായ പദ്ധതി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് മുന്നില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിയോ സര്‍ക്കാറോ കഴിഞ്ഞ കുറെയാഴ്ചകളായി ഈ വിഷയത്തില്‍ പ്രതികരിക്കാറില്ല.

You may also like

Leave a Comment