അഹമ്മദാബാദ്: ഐപിഎല്ലിലെ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ വീണ്ടും മുന്നിലെത്തി ഗുജറാത്ത് ഓപ്പണര്‍ സായ് സുദര്‍ശന്‍. ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 23 പന്തില്‍ 48 റണ്‍സടിച്ച സായ് സുദര്‍ശന്‍ ഐപിഎല്‍ ഈ സീസണില്‍ 500 റണ്‍സ് പിന്നിടുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡോടെയാണ് സൂര്യകുമാര്‍ യാദവില്‍ നിന്ന് വീണ്ടും ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. 10 കളികളില്‍ 50.40 ശരാശരിയിലും 154.13 സ്‌ട്രൈക്ക് റേറ്റിലും 504 റണ്‍സുമായാണ് സായ് വീണ്ടും ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്.
11 മത്സരങ്ങളില്‍ 475 റണ്‍സടിച്ച മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ് രണ്ടാം സ്ഥാനത്തുണ്ട്. എന്നാല്‍ ഇന്നലെ ഹൈദരാബാദിനെതിരെ വെടിക്കെട്ട് അര്‍ധസെഞ്ചുറികള്‍ നേടിയ ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്ലും ജോസ് ബട്ലറും റണ്‍നവേട്ടയില്‍ ആദ്യ നാലിലേക്ക് കുതിച്ചെത്തി. ഇന്നലെ ഹൈദരാബദിനെതിരെ 38 പന്തില്‍ 76 റണ്‍സടിട്ട ശുഭ്മാന്‍ ഗില്‍ 10 കളികളില്‍ 51.67 ശരാശരിയിലും 162.02 സ്‌ട്രൈക്ക് റേറ്റിലും 465 റണ്‍സടിച്ച് നാലാമതെത്തിയപ്പോള്‍ 10 മത്സരങ്ങളില്‍ 78.33 ശരാശരിയിലും 169.06 സ്‌ട്രൈക്ക് റേറ്റിലും 470 റണ്‍സടിച്ച ജോസ് ബട്ലര്‍ സൂര്യകുമാറിന് തൊട്ടു പിന്നിലായി മൂന്നാം സ്ഥാനത്തുണ്ട്.
സീസണിലെ ആദ്യ അഞ്ഞൂറാനായി ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ച് സായ് സുദര്‍ശന്‍
48