Home Gulf വിദേശ ഇന്ത്യക്കാര്‍ രാജ്യത്തിന്റെ പുരോഗതിയില്‍ മുഖ്യ പങ്ക് വഹിക്കുന്നു: മാഹിന്‍ കേളോട്ട്

വിദേശ ഇന്ത്യക്കാര്‍ രാജ്യത്തിന്റെ പുരോഗതിയില്‍ മുഖ്യ പങ്ക് വഹിക്കുന്നു: മാഹിന്‍ കേളോട്ട്

by KCN CHANNEL
0 comment

ദുബൈ:രാജ്യത്തിന് വിദേശ നാണ്യം നേടിക്കൊടുത്ത് കൊണ്ട് രാജ്യത്തിന്റെ പുരോഗതിക്ക് വലിയ സംഭാവന നല്‍കുന്നത് വിദേശത്തുള്ള ഇന്ത്യക്കാരായ പ്രവാസികളാണ്.എന്നും അവരുടെ കഠിനാധ്വാനവും ത്യാഗവുമാണ് ഇന്നത്തെ ഇന്ത്യയെ പുരോഗതിക്ക് നയിച്ചതെന്നും,സാമൂഹ്യ ജീവകാരുണ്യ മേഖലയില്‍ തങ്ങളുടെ നിസ്വാര്‍ത്ഥ കര്‍മ്മങ്ങള്‍ കൊണ്ട് മാതൃകാ ജീവിതം നയിക്കുന്നവരാണ് കെ.എം.സി.സി പ്രവര്‍ത്തകരെന്നും മുസ്ലിം ലീഗ് നേതാവും സി.എച്ച് സെന്റര്‍ ജില്ലാ ജനറല്‍ കണ്‍വീനറുമായ മാഹിന്‍ കേളോട്ട് അഭിപ്രായപ്പെട്ടു.

ഹൃസ്വസന്ദര്‍ശനാര്‍ത്ഥം ദുബായില്‍ എത്തിയ മുസ്ലിം ലീഗ് കാസറഗോഡ് മണ്ഡലം പ്രസിഡന്റ് മാഹിന്‍ കേളോട്ട്, ലോയേഴ്‌സ് ഫോറം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് ഫൈസല്‍,മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഗോള്‍ഡന്‍ റഹ്‌മാന്‍,മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് മുന്‍ ജനറല്‍ സെക്രട്ടറി പി.ഡി.എ റഹ്‌മാന്‍ എന്നിവര്‍ക്ക് ദുബായ് കെ.എം.സി.സി കാസറഗോഡ് മണ്ഡലം കമ്മിറ്റി പി.എ. ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്വീകരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത മാതൃകകള്‍ സൃഷ്ടിച്ച് മലയാള നാടിനു തന്നെ അഭിമാനമായി മാറിയ കെ.എം.സി.സി പ്രവര്‍ത്തകരുടെ ഊര്‍ജ്ജമാണ് നമ്മുടെ നാട്ടിലെ കാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുന്നതെന്നും, കെ.എം.സി.സിയിലൂടെയും സി.എച്ച് സെന്ററിലൂടെയും മുസ്ലിം ലീഗ് ചെയ്തു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ന് ലോകം തന്നെ അംഗീകരിച്ചിരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബായ് കെ.എം.സി.സി കാസറഗോഡ് മണ്ഡലം കമ്മിറ്റി നടത്തി കൊണ്ടിരിക്കുന്ന നന്മയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും, ദുബായ് ഗവണ്‍മെന്റ് പോലും കെ.എം.സി.സിയെ ഔദ്യോഗിക വളണ്ടിയര്‍ വിങ്ങായി അംഗീകരിക്കുകയും ഗോള്‍ഡന്‍ വിസ നല്‍കി ആദരിക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ സംസ്ഥാനത്ത് സര്‍ക്കാര്‍ തലത്തില്‍ അര്‍ഹിക്കുന്ന അംഗീകാരം നല്‍കാന്‍ തയ്യാറാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ അധ്യക്ഷതയും ജനറല്‍ സെക്രട്ടറി ഹസ്‌ക്കര്‍ ചൂരി സ്വാഗതവും പറഞ്ഞു.

യു.എ.ഇ കെ.എം.സി.സി ട്രഷററും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റുമായ നിസാര്‍ തളങ്കര പരിപാടി ഉത്ഘാടനം ചെയ്തു.

ദുബൈ കെ.എം.സി.സി ആക്ടിങ് സെക്രട്ടറി അഡ്വക്കേറ്റ് ഇബ്രാഹിം ഖലീല്‍,വൈസ് പ്രസിഡന്റ് ഹംസ തൊട്ടി,സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, സംസ്ഥാന മുന്‍ ഭാരവാഹി ഹനീഫ് ചെര്‍ക്കള, കാസറഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി,ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍,സഹ ഭാരവാഹികളായ സി.എ ബഷീര്‍,ഫൈസല്‍ മുഹ്സിന്‍, സുബൈര്‍ അബ്ദുല്ല, പി.ഡി നൂറുദ്ധീന്‍, ഹസൈനാര്‍ ബീജന്തടുക്ക, സിദ്ദിഖ് ചൗക്കി കാസറഗോഡ് മണ്ഡലം ഭാരവാഹികളായ സിനാന്‍ തൊട്ടാന്,തല്‍ഹത്ത് തളങ്കര, എം.എസ് ഹമീദ്, സുഹൈല്‍ കോപ്പ, ഖലീല്‍ ചൗക്കി,നാസര്‍ പാലകൊച്ചി, മറ്റു മണ്ഡലം ഭാരവാഹികളായ എ.ജി.എ റഹ്‌മാന്‍, ഖാലിദ് പാലാക്കി,റഫീഖ് മാങ്ങാട്,ഇബ്രാഹിം ബെരിക്ക, മന്‍സൂര്‍ മര്‍ത്യ ,യൂസഫ് ഷേണി,ജബ്ബാര്‍ ബൈദാല,റിസ്വാന്‍ കളനാട്, മുന്‍സിപ്പല്‍ പഞ്ചായത്ത് ഭാരവാഹികളായ തസ്ലീം ബെല്‍ക്കാട്,ഷിഫാസ് പട്ടേല്‍,ഹനീഫ് അണങ്കൂര്‍, അന്‍വര്‍ പള്ളം,അസ്ലം ഗസ്സാലി, ഐ.പി.എം ഇബ്രാഹിം,റഫീഖ് എതിര്‍ത്തോട്,ഹബീബ് മൂലയില്‍,അബൂ പി.സി,ഖാദര്‍ പൈക്ക,സാബിത്ത് പി.സി,ഷക്കീല്‍ എരിയാല്‍,ജലാല്‍ കുന്നില്‍,ഖാദര്‍ മൊഗര്‍,തഹ്സീന്‍ മൂപ്പ, അല്‍ത്താഫ് ചൗക്കി,ഷാഫി കമ്പാര്‍,സിദ്ദിഖ് പള്ളത്തടുക്ക, അസീസ് ചിമ്മിലടുക്ക,മൊയ്ദീന്‍ ആദൂര്‍,സത്താര്‍ ആലംപാടി, അബ്ദുല്ല ബെളിഞ്ചം,ഇ.ബി അഹമ്മദ്, ഷാഫി ചെര്‍ക്കള, റസാഖ് ബന്ദിയോട്, അഷ്റഫ് തങ്ങള്‍, കാസറഗോഡ് ജ്വല്ലറി അസോസിയേഷന്‍ ട്രഷറര്‍ കബീര്‍ നവരത്‌ന എന്നിവര്‍ ആശംസ അറിയിച്ചു.

മുനീഫ് ബദിയടുക്ക പ്രാര്‍ത്ഥനയും റസാഖ് ബദിയടുക്ക നന്ദിയും പറഞ്ഞു.

You may also like

Leave a Comment