Home Sports മഴ വില്ലനായി; ഐപിഎല്ലില്‍ DCയ്‌ക്കെതിരെ SRH ബാറ്റിങ് വൈകുന്നു

മഴ വില്ലനായി; ഐപിഎല്ലില്‍ DCയ്‌ക്കെതിരെ SRH ബാറ്റിങ് വൈകുന്നു

by KCN CHANNEL
0 comment

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തില്‍ വില്ലനായി മഴ. മത്സരത്തില്‍ ആദ്യം ബാറ്റിങ് പൂര്‍ത്തിയാക്കിയ ഡല്‍ഹി ഇന്നിങ്‌സിന് പിന്നാലെയാണ് മഴയെത്തിയത്. മത്സരം പരാജയപ്പെടുകയോ മത്സരഫലം ഉണ്ടാകാതിരിക്കുകയോ ചെയ്താല്‍ സണ്‍റൈസേഴ്‌സ് ഐപിഎല്ലില്‍ നിന്ന് പുറത്താകും. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് 11 മത്സരങ്ങളില്‍ നിന്ന് 13 പോയിന്റാകും. ഓവറുകള്‍ നഷ്ടമാകാതെ മത്സരം ആരംഭിക്കാനുള്ള സമയം 10.45 വരെയാണ്. അഞ്ച് ഓവറിന്റെ എങ്കിലും മത്സരം നടത്താന്‍ 11.42 വരെ കാത്തിരിക്കും. മഴ തുടര്‍ന്നാല്‍ മത്സരം ഉപേക്ഷിക്കും.

You may also like

Leave a Comment