43
ആലംപാടി : നാഷണല്‍ യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി പുന:സംഘടിപ്പിച്ചു. സിദ്ധീഖ് എരിയപ്പാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടറി ഷാഫി സന്തോഷ് നഗര്‍ ഉത്ഘാടനം ചെയ്തു. പ്രസിഡണ്ടായി ശരീഫ് റഹ്‌മാനിയ നഗറിനേയും വര്‍ക്കിംഗ് പ്രസിഡണ്ടായി സമീര്‍ നെല്ലിക്കട്ടയേയും വൈസ് പ്രസിഡണ്ടായി ഖലീല്‍ ബേവിഞ്ച, റിഷാദ് നെക്കര, സമീര്‍ ഇന്ദിരാനഗര്‍, ജനറല്‍ സെക്രട്ടറി അദ്ദു എരുതുംകടവ്, സെക്രട്ടറിമാരായി സിദ്ധീഖ് എരിയപ്പാടി, ഹമീദ് പണ്ഡിറ്റ്, ട്രഷററായി സിദ്ദീഖ് ചേരൂറിനേയും തെരഞ്ഞെടുത്തു. യോഗത്തില്‍ ഐ.എം.സി.സി നേതാവ് ഖാദര്‍ ആലംപാടി മുഖ്യപ്രഭാഷണം നടത്തി. ഐ.എന്‍.എല്‍ ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് മാഹിന്‍ മേനത്ത്, ജന: സെക്രട്ടറി മജീദ് എരുതുംകടവ്, ട്രഷറര്‍ ഖാദര്‍ എരിയപ്പാടി, തുടങ്ങിയവര്‍ സംബന്ധിച്ചു.