38
ഐപിഎല്‍ സീസണില്‍ നിന്ന് പുറത്തായതില്‍ പ്രതികരണവുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പരിശീലകന്‍ ഡാനിയേല്‍ വെട്ടോറി. ‘സീസണിലെ തോല്‍വി നിരാശപ്പെടുത്തുന്നതാണെന്ന് വെട്ടോറി പ്രതികരിച്ചു. ഏറെ പ്രതീക്ഷയോടെയാണ് സണ്‍റൈസേഴ്‌സ് ഇത്തവണത്തെ ഐപിഎല്ലിന് എത്തിയത്. പക്ഷേ സണ്‍റൈസേഴ്‌സ് സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്തില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നന്നായി കളിക്കാന്‍ സാധിച്ചു. എന്നാല്‍ മത്സരം പൂര്‍ത്തിയായില്ല. ക്രിക്കറ്റിന്റെ സ്വഭാവം ഇത്തരം ഉയര്‍ച്ചയും താഴ്ചയും നിറഞ്ഞതാണ്.’ ഡാനിയേല്‍ വെട്ടോറി പ്രതികരിച്ചു.