47
ലക്ഷ്യം കണ്ട് ഇന്ത്യ; കൊടുംഭീകരന്‍ അബ്ദുല്‍ റൗഫ് അസര്‍ ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ടു
കൊടുംഭീകരന്‍ അബ്ദുല്‍ റൗഫ് അസര്‍ ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ടു
ന്യൂ ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരില്‍ ജെയ്‌ഷെ നേതാവും കാണ്ഡഹാര്‍ വിമാനറാഞ്ചലിലെ പ്രധാനിയുമായിരുന്ന അബ്ദുല്‍ റൗഫ് അസര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഇന്ത്യ നടത്തിയ തിരിച്ചടിയിലാണ് കൊടുംഭീകരന്‍ കൊല്ലപ്പെട്ടത്.
ജെയ്‌ഷെ സ്ഥാപകന്‍ മസൂദ് അസറിന്റെ സഹോദരനാണ് അബ്ദുല്‍ റൗഫ് അസര്‍. കഴിഞ്ഞദിവസം ബഹവല്‍പൂരില്‍ നടന്ന തിരിച്ചടിയിലാണ് റൗഫ് അസര്‍ കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പം മറ്റ് 13 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ ഉള്ളത്. ഇക്കാര്യം ജെയ്‌ഷെ നേതൃത്വം സ്ഥിരീകരിച്ചു.