35
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റര്‍മാരായ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും കളിക്കളത്തിനകത്തും പുറത്തും മികച്ച സൗഹൃദം കാത്തുസൂക്ഷിക്കുന്നവരുമാണ്. വിവിധ ഫോര്‍മാറ്റുകളിലായി പല മത്സരങ്ങളിലും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ഹിറ്റ് കോംബോയാണ് രോ-കോ സഖ്യം. 2024ലെ ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇരുതാരങ്ങളും ഒരുമിച്ചാണ് ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നുള്ള രോഹിത് ശര്‍മയുടെ വിരമിക്കല്‍ വളരെ അപ്രതീക്ഷിതമായിരുന്നു.