32
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ സന്നദ്ധത അറിയിച്ച സൂപ്പര്‍ താരം വിരാട് കോഹ്‌ലിയോട് പിന്മാറാന്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ മുന്‍ താരം അമ്പാട്ടി റായുഡു. ‘ദയവായി വിരാട് കോഹ്‌ലി വിരമിക്കരുത്. ഇന്ത്യന്‍ ടീമിന് ഇപ്പോഴാണ് കോഹ്‌ലിയെ മുന്‍പത്തെക്കാളും ആവശ്യമുള്ളത്. താങ്കളില്‍ ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ തിരിച്ചവരവിനായി വിരാടിന്റെ സാന്നിധ്യം ടീമിലുണ്ടാകണം. ദയവായി തീരുമാനം പുനപരിശോധിക്കുക,’ റായുഡു സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചു.