ആയിരങ്ങള്‍ പങ്കെടുത്ത ടി ഐ എച്ച് എസ് അലുംനി മീറ്റ് ‘ഫസ്റ്റ് ബെല്‍’ ശ്രദ്ധേയമായി.
നായന്മാര്‍മൂല : 1939 ല്‍ ആരംഭിച്ച് 2025 വരെ പഠിച്ച് പുറത്തിറങ്ങിയ നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ആദ്യമായി സംഗമിച്ചു. ‘ഫസ്റ്റ് ബെല്‍’ എന്ന് പേരിട്ട ടി ഐ എച്ച് എസ് എസ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ആദ്യ അലുംനി മീറ്റ് കുടുംബവുമായി വന്നിരുന്ന ആയിരത്തോളം പൂര്‍വ്വ വിദ്യാര്‍ത്ഥികളെ സാക്ഷിയാക്കി പ്രമുഖ സീരിയല്‍/സിനിമാ താരം ഉണ്ണിരാജ് ചെറുവത്തൂര്‍ ഉദ്ഘാടനം ചെയ്തു.
കാസ്രോടിന്റേത് സ്‌നേഹത്തിന്റെ ഭാഷയാണെന്നും പൂര്‍വ്വ വിദ്യാര്‍ഥി സംഗമം ജീവിതത്തിലെ അപൂര്‍വ്വ മാധുര്യമെന്നും സഹപാഠി സ്‌നേഹം വിലമധിക്കാനാവാത്ത അമൂല്യ സമ്പത്താണെന്നും ഉല്‍ഘാടന കര്‍മ്മം നിര്‍വഹിച്ച ഉണ്ണിരാജ് ചെറുവത്തൂര്‍ പറഞ്ഞു.
ടി ഒ സ യുടെ നേതൃത്വത്തില്‍ വരും വര്‍ഷങ്ങളില്‍ നടക്കാനിരിക്കുന്ന മെഗാ ഇവന്റിന്റെ മുന്നോടിയായി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയെ വിപുലിരിക്കുന്നതിന്റെ ഭാഗമായി നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ തന്‍ബീഹുല്‍ ഇസ്ലാം ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന്‍ (ടിഒസ)ന്റെ നേതൃത്വത്തിലാണ് അലുംനി മീറ്റ് സംഘടിപ്പിച്ചത്.
പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്ക് അംഗത്വമെടുക്കാനുള്ള അവസരവും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വിവിധ കലാ പരിപാടികളും, ഡാന്‍സ്, ഒപ്പന, ഗാനമേള തുടങ്ങിയ പരിപാടികളും ഫസ്റ്റ് ബെല്ലില്‍ അരങ്ങേറി.
സ്വാഗത സംഘം ചെയര്‍മാന്‍ പി ബി അച്ചു അധ്യക്ഷത വഹിച്ചു. അലുംനി മീറ്റിന്റെ വിജയത്തിനായി കഠിനാധ്വാനം ചെയ്ത സ്വാഗത സംഘം സബ് കമ്മിറ്റി കണ്‍വീനര്‍മാരായ അമീര്‍ ഖാളി, മുസ്തഫ എ എല്‍, ഉമ്മര്‍ പാണലം, അമീന്‍ എ എല്‍, അഷ്റഫ് എന്‍ യു, മിര്‍ഷാദ് ബല്ലാരി, ഹമീദ് നെക്കെരെ, അസ്ലം എ എല്‍, അന്‍വര്‍ ടി പി എന്നിവരെ ടി ഒ സ ചെയര്‍മാന്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.
സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ആഷിഫ് ടി ഐ സ്വാഗതം പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അന്‍വര്‍ ചോക്ലേറ്റ് നന്ദി പറഞ്ഞു.