Home Sports മുംബൈ പ്ലേ ഓഫിലെത്തിയാല്‍ വില്‍ ജാക്‌സിന് പകരം ഇംഗ്ലണ്ടിന്റെ മറ്റൊരു വെടിക്കെട്ട് താരമെത്തും

മുംബൈ പ്ലേ ഓഫിലെത്തിയാല്‍ വില്‍ ജാക്‌സിന് പകരം ഇംഗ്ലണ്ടിന്റെ മറ്റൊരു വെടിക്കെട്ട് താരമെത്തും

by KCN CHANNEL
0 comment

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തിയാല്‍ ഇംഗ്ലണ്ട് താരം വില്‍ ജാക്‌സിനും ദക്ഷിണാഫ്രിക്കന്‍ താരം റിയാന്‍ റിക്കിള്‍ടണും പകരമായി രണ്ട് ഇംഗ്ലണ്ട് താരങ്ങളെ മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിക്കുമെന്ന് റിപ്പോര്‍ട്ട്. ഐപിഎല്‍ താരലേലത്തില്‍ ആരും ടീമിലെടുക്കാതിരുന്ന ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റര്‍ ജോണി ബെയര്‍‌സ്റ്റോ, റിച്ചാര്‍ഡ് ഗ്ലീസണ്‍ എന്നിവരെയാണ് മുംബൈ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നത്. ഇരുവരും താല്‍ക്കാലിക പകരക്കാരായിട്ടായിരിക്കും മുംബൈ ടീമിലെത്തുക.
അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്ന് ഐപിഎല്‍ നിര്‍ത്തിവെച്ചപ്പോള്‍ നാട്ടിലേക്ക് മടങ്ങിയ വില്‍ ജാക്‌സ് മുംബൈയുടെ അവസാന രണ്ട് മത്സരങ്ങള്‍ക്കായി മുംബൈയില്‍ തിരിച്ചെത്തിയിരുന്നു. ഈ മാസം 30 മുതല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിനായി കളിക്കേണ്ടതിനാലാണ് ജാക്‌സ് പ്ലേ ഓഫിന് മുമ്പ് നാട്ടിലേക്ക് മടങ്ങുന്നത്. ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പറായ റിയാന്‍ റിക്കിള്‍ടണ്‍ ആകട്ടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ മുന്നൊരുക്കമായി സിംബാബ്വെക്കെതിരെ നടക്കുന്ന പരിശീലന മത്സരത്തില്‍ കളിക്കാനായാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഇരുവരും പോകുന്നത് മുംബൈയ്ക്ക് കനത്ത തിരിച്ചടിയാണ്.

You may also like

Leave a Comment