63
ജൂണില്‍ നടക്കാനിരിക്കുന്ന അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ താരം ലയണല്‍ മെസ്സി, ഗര്‍ണാ ചോ, വലന്റീന്‍ ബാര്‍ക്കോ, നിക്കോളാസ്, കാസ്റ്റെല്ലനോസ് എന്നിവര്‍ തിരിച്ചെത്തി.
മാര്‍ച്ചില്‍ പരിക്കിനെ തുടര്‍ന്ന് മെസ്സി രണ്ട് യോഗ്യതാ മത്സരങ്ങള്‍ കളിച്ചിരുന്നില്ല. പക്ഷേ ഉറുഗ്വേയെയും ബ്രസീലിനെയും പരാജയപ്പെടുത്തി ടീം അടുത്ത വര്‍ഷത്തെ ടൂര്‍ണമെന്റിനുള്ള യോഗ്യത നേടി. ജൂണ്‍ 5 ന് നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന ചിലിയെ നേരിടും. ജൂണ്‍ 10 ന് കൊളംബിയയെയും നേരിടും.