57
പാലക്കാട്: പാലക്കാട് വാളയാറില്‍ നാല് വയസ്സുകാരന്‍ കിണറ്റില്‍ വീണ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. താന്‍ കിണറ്റില്‍ വീണതല്ലെന്നും തന്നെ അമ്മയാണ് കിണറ്റില്‍ തള്ളിയിട്ടതെന്നും നാലുവയസ്സുകാരന്‍ പൊലീസിന് മൊഴി നല്‍കി.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കുട്ടി കിണറ്റില്‍ വീണത്. കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ ജീവനോടെ പുറത്തെടുത്തത്. ഇവരോട് അമ്മ തന്നെ കിണറ്റില്‍ തള്ളിയിട്ടെന്ന് കുട്ടി പറയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു.