Home Sports ഗോളടിച്ച് എംബാപ്പെയും ബെല്ലിങ്ഹാമും; ലാ ലിഗയില്‍ സെവിയ്യയ്ക്കെതിരെ റയലിന് വിജയം

ഗോളടിച്ച് എംബാപ്പെയും ബെല്ലിങ്ഹാമും; ലാ ലിഗയില്‍ സെവിയ്യയ്ക്കെതിരെ റയലിന് വിജയം

by KCN CHANNEL
0 comment

ലാ ലിഗയില്‍ സെവിയ്യയ്ക്കെതിരായ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് വിജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ലോസ് ബ്ലാങ്കോസ് വിജയം സ്വന്തമാക്കിയത്. റയലിന് വേണ്ടി കിലിയന്‍ എംബാപ്പെയും ജൂഡ് ബെല്ലിങ്ഹാമും ഗോളടിച്ചു.
സെവിയ്യയുടെ തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. എന്നാല്‍ 12-ാം മിനിറ്റില്‍ സെവിയ്യയുടെ ലോയിക് ബാഡെയും 48-ാം മിനിറ്റില്‍ ഐസക് റൊമേറോയും റെഡ് കാര്‍ഡ് കണ്ട് പുറത്തു പോവേണ്ടിവന്നു. പിന്നാലെ ഒന്‍പത് പേരുമായാണ് സെവിയ്യയ്ക്ക് കളിക്കേണ്ടിവന്നത്.
മത്സരത്തിന്റെ 75-ാം മിനിറ്റില്‍ റയലിന്റെ ആദ്യഗോള്‍ പിറന്നു. ബോക്സിന് പുറത്തുനിന്നുള്ള ഷോട്ടില്‍ കിലിയന്‍ എംബാപ്പെയാണ് സെവിയ്യയുടെ വല കുലുക്കിയത്. 87-ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ഹാമിലൂടെ റയല്‍ സ്‌കോര്‍ ഇരട്ടിയാക്കി. ഇതോടെ റയല്‍ വിജയവും പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനവും ഉറപ്പിച്ചു.

You may also like

Leave a Comment