Home Kasaragod നിര്‍ത്തിയിട്ട ടോറസ് ലോറിക്ക് പിറകില്‍ മറ്റൊരു ടോറസ് ലോറിയിടിച്ചു; അകത്ത് കുടുങ്ങിയ ഡ്രൈവറെ പുറത്തെത്തിച്ചത് രണ്ട് മണിക്കൂറിന് ശേഷം

നിര്‍ത്തിയിട്ട ടോറസ് ലോറിക്ക് പിറകില്‍ മറ്റൊരു ടോറസ് ലോറിയിടിച്ചു; അകത്ത് കുടുങ്ങിയ ഡ്രൈവറെ പുറത്തെത്തിച്ചത് രണ്ട് മണിക്കൂറിന് ശേഷം

by KCN CHANNEL
0 comment

കാസര്‍കോട്: നിര്‍ത്തിയിട്ട ടോറസ് ലോറിക്ക് പിറകില്‍ മറ്റൊരു ടോറസ് ലോറിയിടിച്ചു. അകത്ത് കുടുങ്ങിയ ഡ്രൈവറെ രണ്ട് മണിക്കൂറിന് ശേഷം ലോറിയുടെ മുന്‍ വശത്തെ ഒരു ഭാഗം പൊളിച്ച് മാറ്റിയതിന് ശേഷം പുറത്തെത്തിച്ചു. ഡ്രൈവര്‍ തൃശൂര്‍ കൊടകര സ്വദേശി ജോബി ബിജു(22)വിനെ പരിക്കുകളോടെ കുമ്പളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച്ച രാവിലെ ആറുമണിയോടെ കുമ്പള മൊഗ്രാലിലാണ് അപകടം നടന്നത്.
മംഗളൂരുവില്‍ നിന്നും ജില്ലി കയറ്റി പയ്യന്നൂരിലെ സൈറ്റിലേക്ക് പോകുന്ന ടോറസ് ലോറി മൊഗ്രാല്‍ മേല്‍പ്പാലത്തിനു മുകളില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ടോറസ് വാഹനത്തിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ ക്യാബിന്‍ തകര്‍ന്ന് ഡ്രൈവര്‍ അകത്ത് കുടുങ്ങിപ്പോയി. ക്യാബിന്റെയും സ്റ്റിയറിങ്ങിന്റെയും ഇടയില്‍ അകപ്പെട്ട് പുറത്ത് കടക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് കാസര്‍കോട് നിന്ന് അഗ്നിരക്ഷാസേനയെത്തി.
സീനിയര്‍ ഫയര്‍ അന്റ് റെസ്‌ക്യൂ ഓഫീസര്‍ വി.എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് അരമണിക്കൂര്‍ നേരത്തെ ശ്രമഫലമായി ഡ്രൈവറെ പുറത്തെത്തിച്ചു. കാലിനു പരിക്കുപറ്റിയ ഡ്രൈവറെ സ്വകാര്യ ആംബുലന്‍സില്‍ തൊട്ടടുത്തുള്ള ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. സേനാംഗങ്ങളായ കെആര്‍ അജേഷ്, പി രാജേഷ്, ടി അമല്‍രാജ്, കെവി ജിതിന്‍ കൃഷ്ണന്‍, ഹോം ഗര്‍ഡ് പ്രവീണ്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്.

You may also like

Leave a Comment