Home Sports ഐപിഎല്ലില്‍ ബെംഗളൂരു ഇന്ന് ഹൈദരാബാദിനെ നേരിടും

ഐപിഎല്ലില്‍ ബെംഗളൂരു ഇന്ന് ഹൈദരാബാദിനെ നേരിടും

by KCN CHANNEL
0 comment

ലക്‌നൗ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഇന്ന് സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ലക്‌നൗവില്‍ രാത്രി ഏഴരയ്ക്കാണ് കളി തുടങ്ങുക. ബെംഗളൂരുവില്‍ മഴ ഭീഷണി ഉള്ളതിനാലാണ് ആര്‍ സി ബിയുടെ ഹോം മത്സരം ലക്‌നൗവിലേക്ക് മാറ്റിയത്. പ്ലേ ഓഫ് ഉറപ്പിച്ച ആര്‍ സി ബിയുടെ ലക്ഷ്യം പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനമാണ്. 12 കളികളില്‍ 17 പോയന്റുള്ള ആര്‍സിബി നിലവില്‍ രണ്ടാം സ്ഥാനത്താണ്. 18 പോയന്റുള്ള ഗുജറാത്ത് ടൈറ്റന്‍സാണ് ഒന്നാമത്.
അവസാന മത്സരം മഴമൂലം ഉപേക്ഷിച്ചെങ്കിലും തുടര്‍ വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ബെംഗളൂരു. പ്ലേ ഓഫ് കാണാതെ പുറത്തായ ഹൈദരാബാദ് പോയിന്റ് പട്ടികയിലെ നില മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ്.
നായകന്‍ രജത് പാട്ടീദാര്‍ പരിക്കുമാറി തിരിച്ചെത്തുന്നുവെന്നത് ആര്‍സിബിക്ക് ആശ്വസമാണ്. ജോഷ് ഹേസല്‍വുഡിന്റെ അഭാവത്തില്‍ പേസ് നിരയെ നയിക്കാനുള്ള ഉത്തരവാദിത്തം ഭുവനേശ്വര്‍ കുമാറിനായിരിക്കും. പരസ്പരം ഏറ്റുമുട്ടിയ മത്സരങ്ങളില്‍ ആര്‍സിബി 11 കളികളില്‍ ജയിച്ചപ്പോള്‍ ഹൈദദാബാദ് 13 മത്സരങ്ങളില്‍ ജയിച്ചു. എന്നാല്‍ അവസാന കളിച്ച അഞ്ച് കളികളില്‍ ആര്‍സിബിക്ക് 3-2ന്റെ മുന്‍തൂക്കമുണ്ട്.

You may also like

Leave a Comment