Home Sports ഇംഗ്ലണ്ട് പര്യടനത്തിനള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റന്‍

ഇംഗ്ലണ്ട് പര്യടനത്തിനള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റന്‍

by KCN CHANNEL
0 comment

മുംബൈ: അടുത്ത മാസം തുടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ പുതിയ നായകനായി തെരഞ്ഞെടുത്തപ്പോള്‍ റിഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞടുത്തു. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് ഉച്ചയ്ക്ക് ഒരുമണിക്ക് ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിനുശേഷം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് ടീം പ്രഖ്യാപിച്ചത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്. രോഹിത്തിന്റെ അഭാവത്തില്‍ ടീമിനെ നയിച്ച് പരിചയമുള്ള ജസ്പ്രീത് ബുമ്രയും കെ എല്‍ രാഹുലും ടീമില്‍ ഉണ്ടെങ്കിലും ഭാവി ലക്ഷ്യമിട്ടാണ് യുവതാരമായ ഗില്ലിന് ചുമതല നല്‍കുന്നതെന്ന് അജിത് അഗാര്‍ക്കര്‍ പറഞ്ഞു.

You may also like

Leave a Comment