Home Kasaragod റെയില്‍വെ ട്രാക്കിനു മുകളിലേക്ക് തെങ്ങ് വീണ് ഹൈടെന്‍ഷന്‍ ലൈന്‍ ചരിഞ്ഞു; കാസര്‍കോട്-മംഗ്ളൂരു ട്രെയിന്‍ സര്‍വ്വീസ് നിറുത്തിവച്ചു

റെയില്‍വെ ട്രാക്കിനു മുകളിലേക്ക് തെങ്ങ് വീണ് ഹൈടെന്‍ഷന്‍ ലൈന്‍ ചരിഞ്ഞു; കാസര്‍കോട്-മംഗ്ളൂരു ട്രെയിന്‍ സര്‍വ്വീസ് നിറുത്തിവച്ചു

by KCN CHANNEL
0 comment

കാസര്‍കോട്: റെയില്‍വെ ട്രാക്കിനടുത്തെ സ്ഥാപിച്ചിരുന്ന ഹൈടെന്‍ഷന്‍ ലൈനിനു മുകളില്‍ തെങ്ങ് കടപുഴകി വീണതിനെ തുടര്‍ന്ന് കാസര്‍കോടിനും മംഗ്ളൂരുവിനുമിടയില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. തിങ്കളാഴ്ച രാവിലെയാണ് പള്ളിക്കുന്നില്‍ ഹൈടെന്‍ഷന്‍ ലൈനിനു മുകളില്‍ തെങ്ങു കടപുഴകി വീണത്. തെങ്ങ് വീണതിനെ തുടര്‍ന്ന് ഹൈടെന്‍ഷന്‍ ലൈന്‍ റെയില്‍വെ ട്രാക്കിനടുത്തേക്ക് ചാഞ്ഞു അപകടകരമായ നിലയിലാണ്. വിവരമറിഞ്ഞ് മംഗ്ളൂരുവിലേക്ക് പോവുകയായിരുന്ന മലബാര്‍ എക്സ്പ്രസ് കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ നിറുത്തിയിട്ടു. പാസഞ്ചര്‍ ട്രെയിന്‍ തളങ്കരയില്‍ നിറുത്തിയിട്ടിരിക്കുകയാണെന്ന് അറിയുന്നു. മംഗ്ളൂരു ഭാഗത്ത് നിന്ന് കാസര്‍കോട്ടേക്കുള്ള ട്രെയിനുകളും സര്‍വ്വീസ് നിറുത്തി വച്ചിരിക്കുകയാണ്.

You may also like

Leave a Comment