80
കുടക് ജില്ലയിലെ എഞ്ചിനീയറിംഗ് കോളജ് ഹോസ്റ്റല്‍ മുറിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. പൊന്നംപേട്ടിലെ ഹള്ളിഗട്ട് കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ് വിദ്യാര്‍ത്ഥിനിയായ തേജസ്വിനി (19) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രിയാണ് സംഭവം. പഠനത്തിലെ സമ്മര്‍ദ്ദം മൂലമാണ് മരണം സംഭവിച്ചതെന്ന് സൂചിപ്പിക്കുന്ന ഒരു കുറിപ്പ് മുറിയില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ആറ് ബാക്ക്ലോഗുകള്‍ ഉണ്ടെന്നും പഠനം തുടരാന്‍ താല്‍പ്പര്യമില്ലെന്നും കത്തില്‍ പറയുന്നു.