42
മസ്‌കറ്റ്: ഒമാനില്‍ മരിച്ച തൃശ്ശൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കേച്ചേരി സ്വദേശി സുരേഷ് കുമാറിന്റെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. 58 വയസ്സായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ഒമാനിലെ ബഹ്ലക്കടുത്ത് ബിസിയയില്‍ ഇദ്ദേഹം മരണപ്പെടുന്നത്. ഒമാന്‍ തൃശ്ശൂര്‍ ഓര്‍?ഗനൈസേഷന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ സാമ്പത്തിക പ്രയാസങ്ങള്‍ നേരിട്ടതോടെയാണ് ഒമാന്‍ തൃശ്ശൂര്‍ ഓര്‍?ഗനൈസേഷന്‍ ഉത്തരവാദിത്തം ഏറ്റെടുത്തത്.