50
സലാല: ഒമാനില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ ചാവക്കാട് ഒരുമനയൂര്‍ മാടിലെ കറുപ്പന്‍ വീട്ടില്‍ മുഹമ്മദ് ഹനീഫ (55) ആണ് സലാലയില്‍ കുഴഞ്ഞ് വീണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. ഭാര്യ: ആരിഫ. ഒരു മകനും മകളുമുണ്ട്. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.