Home Kerala ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയ എസ്എച്ച്ഒയ്ക്ക് സ്ഥലംമാറ്റം; ഫോണ്‍സംഭാഷണം പുറത്ത്

ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയ എസ്എച്ച്ഒയ്ക്ക് സ്ഥലംമാറ്റം; ഫോണ്‍സംഭാഷണം പുറത്ത്

by KCN CHANNEL
0 comment

കൊച്ചി: ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയ എസ്എച്ച്ഒയ്ക്ക് സ്ഥലംമാറ്റം. എറണാകുളം രാമമംഗലം സിഐ എസ്. സജികുമാറിനെയാണ് കോഴിക്കോട് ട്രാഫിക്കിലേക്ക് സ്ഥലം മാറ്റിയത്. സിപിഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി രതീഷ്, സജികുമാറിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദസംഭാഷണം അടുത്തിടെ പുറത്തുവന്നിരുന്നു. സംഭവം വിവാദമായതിന് പിന്നാലെയാണ് എസ് എച്ച് ഒയ്ക്ക് സ്ഥലംമാറ്റം. അനധികൃതമായി കല്ലുവെട്ടുന്നതിനെതിരെ പോലീസ് എടുത്ത നടപടിയുമായി ബന്ധപ്പെട്ട് ആയിരുന്നു ഏരിയാ സെക്രട്ടറിയും സിഐയും തമ്മില്‍ ഫോണില്‍ വാഗ്വാദം ഉണ്ടായത്. അഞ്ചുമാസം മുന്‍പ് മാത്രമാണ് സജികുമാര്‍ രാമമംഗലം പോലീസ് സ്റ്റേഷനില്‍ എത്തിയത്.

You may also like

Leave a Comment