കുവൈറ്റ് : കാസറഗോഡ് എക്‌സ്പ്പാട്രിയേറ്റസ് അസോസിയേഷന്‍ ബലി പെരുന്നാള്‍ പിറ്റേന്ന് നടത്തുന്ന സംഗീത സന്ധ്യ 2025 ന്റെ പോസ്റ്റര്‍ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി സി എച് ന്റെ അധ്യക്ഷതയില്‍ പ്രോഗ്രാം കണ്‍വീനര്‍ ഹസ്സന്‍ ബല്ലയ്ക്ക് നല്‍കി ചീഫ് പാട്രണ്‍ മഹമൂദ് അബ്ദുള്ള പ്രകാശനം ചെയ്തു..
ചടങ്ങില്‍ മുന്‍ ചീഫ് പാട്രണ്‍ സത്താര്‍ കുന്നില്‍, ജനറല്‍ സെക്രട്ടറി അസീസ് തളങ്കര, ട്രഷറര്‍ ശ്രീനിവാസന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി പ്രശാന്ത് നെല്ലിക്കാട്ട്, പി. എ നാസര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു
ജൂണ്‍ 7 ശനിയാഴ്ച വൈകുനേരം 5 മണി മുതല്‍ ഖൈത്താന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ നടക്കുന്ന സംഗീത സന്ധ്യയില്‍ കുവൈറ്റിലെ പ്രമുഖ ഗായകരുടെ ഗാനമേളയും മറ്റു കലാ പരിപാടികളും ഉണ്ടായിരിക്കുന്നതാണ് ചടങ്ങില്‍ കണ്‍വീനര്‍ ഹാരിസ് മുട്ടുന്തല സ്വാഗതവും വൈസ് പ്രസിഡന്റ് കുത്തുബുദ്ധീന്‍ നന്ദിയും പറഞ്ഞു