Home Kerala നാല് ദിവസത്തിനിടെ 717 ആക്ടീവ് കേസുകള്‍, സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ആയിരം കടന്നു

നാല് ദിവസത്തിനിടെ 717 ആക്ടീവ് കേസുകള്‍, സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ആയിരം കടന്നു

by KCN CHANNEL
0 comment

രാജ്യത്താകെ 2710 പേരാണ് ചികിത്സയിലുള്ളത്. 430 കേസുകളാണ് തിങ്കളാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത്. നാല് ദിവസം കൊണ്ട് ആക്ടീവ് കേസുകളുടെ എണ്ണം 1147 ആയി.

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. 1147 പേരാണ് നിലവില്‍ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. നാല് ദിവസത്തിനിടെ 717 ആക്ടീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 227 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. രാജ്യത്താകെ 2710 പേരാണ് ചികിത്സയിലുള്ളത്. 430 കേസുകളാണ് തിങ്കളാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത്. നാല് ദിവസം കൊണ്ട് ആക്ടീവ് കേസുകളുടെ എണ്ണം 1147ആയി ഉയര്‍ന്നു. മൂന്ന് മരണം കൂടി ഈ ദിവസങ്ങളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 511 പേര്‍ക്കാണ് രാജ്യത്താകെ രോഗം സ്ഥിരീകരിച്ചത്. അതില്‍ 227 കേസുകളും കേരളത്തിലാണ്. 72 പേര്‍ക്കാണ് 24 മണിക്കൂറിനിടെ സംസ്ഥാനത്ത് രോഗമുക്തിയുണ്ടാത്. പുതിയ ജില്ലാതല കണക്കുകള്‍ കേരളം പുറത്തുവിട്ടിട്ടില്ല. കോട്ടയം, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് കൂടുതല്‍ കേസുകളെന്നാണ് വിവരം. മറ്റ് സംസ്ഥാനങ്ങിലും രോഗികളുടെ എണ്ണം ഉയരുന്നുണ്ട്. എങ്കിലും കേരളമാണ് കണക്കുകളില്‍ മുന്നിലുള്ളത്.

രാജ്യത്ത് 24 മണിക്കൂറിനിടെ 255 പേരാണ് രോഗമുക്തി നേടിയത്. രോഗവ്യാപനം സ്വാഭാവികമെന്നാണ് ആരോഗ്യമന്ത്രാലവും സംസ്ഥാന ആരോഗ്യവകുപ്പും ആവര്‍ത്തിക്കുന്നത്. ഇടവേളകളില്‍ കേസുകള്‍ ഉയരും. പൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ രോഗവ്യാപനവും കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ കേസുകളുയരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഗുരുതരാവസ്ഥയിലേക്കെത്തുന്ന രോഗികള്‍ കുറവാണ്. LF 7, XFG, Jn.1, NB 1.8.1 എന്നീ നാല് വകഭേദങ്ങലാണ് ഇത്തവണ രോഗ വ്യാപനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ജനിതക ശ്രേണി പരിശോധന നടത്തി സൂക്ഷ്മ നിരീക്ഷണം തുടരുന്നുവെന്നാണ് കേന്ദ്രം അറിയിക്കുന്നത്.

You may also like

Leave a Comment