മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് അംഗം റാഫി എരിയാൽ ഉദ്ഘാടനം നിർവഹിച്ചു
ചേരങ്കൈ : എരിയാൽ വാർഡ് ചേരങ്കൈ അങ്കണവാടി സെക്ടർ നമ്പർ : 56,ൽ പ്രവേശനോത്സവം വർണ്ണാഭമായി നടത്തി കഴിഞ്ഞു മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്ത് അംഗം റാഫി എരിയാൽ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു എ.എൽ.എം.എസ്.സി കമ്മിറ്റി അംഗങ്ങളായ കെ.ബി അബൂബക്കർ, റഫീഖ് കല്ലുവളപ്പിൽ,ഹാരിസ് ചേരങ്കൈ,സക്കീർ ഹുസൈൻ ചേരങ്കൈ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു ,അങ്കണവാടിയിൽ വച്ച് മുതിർന്ന കുട്ടികൾക്ക് വേണ്ടി നടത്തിയ ചിത്രരചന മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾക്കും ചിത്രരചന മത്സരത്തിൽ പങ്കെടുത്ത ബാക്കിയുള്ള മുഴുവൻ കുട്ടികൾക്കും അസ്മാൻസ് വെൽഫയർ അസോസിയേഷൻ എരിയാൽ സ്പോൺസർ ചെയ്ത സമ്മാനങ്ങൾ വിതരണം ചെയ്തു പുതുതായി അങ്കണവാടിയിൽ ചേർന്ന കുട്ടികൾക്ക് എഫ്.സി ക്ലബ്ബ് ചേരങ്കൈ സ്പോൺസർ ചെയ്ത സമ്മാനങ്ങൾ വിതരണം ചെയ്തു അങ്കണവാടി കുട്ടികളുടെ രക്ഷിതാക്കളായ ഇസ്മായിൽ,റൈഹാന,റിസ്‌വാന,ഷബീബ,ഷെഫീക്ക,ശ്രുതി,മിസിരിയ,ബീവി,ഫർഷാന അങ്കണവാടി ആയ ചന്ദ്രാവതി എന്നിവർ സംബന്ധിച്ചു അങ്കണവാടി വർക്കർ ആയിഷത്ത് ഷാന സ്വാഗതവും ,അങ്കണവാടികമ്മിറ്റി അംഗം റഫീഖ് കല്ലുവളപ്പിൽ നന്ദിയും പറഞ്ഞു പുതുതായി അങ്കണവാടിയിൽ നവാഗതരായിഎത്തിയ കുരുന്നുകൾക്ക് ഫ്ലവറും മധുര പലഹാരവും പായസവും നൽകി സ്വീകരിച്ചു അങ്കണവാടിയിൽ നിന്നും സ്കൂളിലേക്ക് മാറിപ്പോന്ന അങ്കണവാടി കുട്ടികൾക്ക് അങ്കണവാടി എ.എൽ.എം.എസ് സി കമ്മിറ്റി സർട്ടിഫിക്കറ്റും വിതരണം ചെയ്തു