49
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ ചരിത്ര റെക്കോര്‍ഡ് സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരം വിരാട് കോഹ്ലി. പഞ്ചാബ് കിംഗ്സിനെതിരായ കലാശപ്പോരാട്ടത്തിലാണ് ആര്‍സിബിയുടെ മുന്‍ നായകന്‍ ചരിത്രം സൃഷ്ടിച്ചത്. ബെംഗളൂരുവിന് വേണ്ടി ഓപണറായി ഇറങ്ങിയ കോഹ്ലി 35 പന്തില്‍ മൂന്ന് ബൗണ്ടറി അടക്കം 43 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.
ഐപിഎല്ലിന്റെ 18 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡാണ് കോഹ്ലി സ്വന്തം പേരിലെഴുതിച്ചേര്‍ത്തത്. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിക്ക് വേണ്ടി ഓപണറായെത്തിയ കോഹ്ലി ആദ്യ ബൗണ്ടറി നേടിയതോടെയാണ് പുതുചരിത്രം പിറന്നത്. റെക്കോര്‍ഡില്‍ ശിഖര്‍ ധവാനെ മറികടക്കുകയും ചെയ്തു.