Home Editors Choice നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: അന്‍വര്‍ സ്വതന്ത്രന്‍, പിന്തുണക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: അന്‍വര്‍ സ്വതന്ത്രന്‍, പിന്തുണക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി

by KCN CHANNEL
0 comment

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വറിനെ പിന്തുണക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി. ദേശീയ നേതൃത്വത്തിന്റേതാണ് തീരുമാനം. തൃണമുല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അല്ലാത്തതിനാലാണ് തീരുമാനം. സ്വതന്ത്രനെ പിന്തുണയ്ക്കേണ്ടെന്ന് ദേശീയ നേതൃത്വം സംസ്ഥാന നേതാക്കളെ അറിയിക്കുകയായിരുന്നു

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പി വി അന്‍വര്‍ നല്‍കിയ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാളില്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാന പാര്‍ട്ടിയായതിനാലാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ അന്‍വര്‍ നല്‍കിയ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി അന്‍വര്‍ നല്‍കിയ നാമനിര്‍ദ്ദേശ പത്രിക നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചിരുന്നു. അതിനാല്‍ തന്നെ അന്‍വറിന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് നിലമ്പൂരില്‍ മത്സരിക്കാന്‍ കഴിയുക.

You may also like

Leave a Comment