സേലം: തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോയെ തൃശൂരിലേയ്ക്ക് കൊണ്ടുപോയി. വിദഗ്ധ ചികിത്സയ്ക്കായാണ് ഷൈനിനെ തൃശൂരിലേയ്ക്ക് കൊണ്ടുപോയത്. അപകടത്തില്‍ പരിക്കേറ്റ ഷൈനിന്റെ അമ്മയേയും സഹോദരനേയും ഷൈനൊപ്പം തൃശൂരിലേയ്ക്ക് കൊണ്ടുപോയി. അപകടത്തില്‍ മരണപ്പെട്ട ഷൈനിന്റെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സും ഇവരെ അനുഗമിക്കുന്നുണ്ട്
ഇന്ന് രാവിലെ 6.10 ന് ധര്‍മ്മപുരി കൊമ്പനഹള്ളിയില്‍വെച്ചായിരുന്നു ഷൈനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. തെറ്റായ ദിശയില്‍ വന്ന ലോറിയിലേക്ക് ഇവര്‍ സഞ്ചരിച്ച കാര്‍ ഇടിച്ചുകയറുകയായിരുന്നു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു ഷൈനും കുടുംബവും കൊച്ചിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര തിരിച്ചത്. ബെംഗളൂരുവില്‍ ഷൈനിന്റെ ചികിത്സാര്‍ത്ഥമായിരുന്നു കുടുംബത്തിന്റെ യാത്ര. അപകടം നടന്നയുടന്‍ പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിതാവ് ചാക്കോയുടെ ജീവന്‍ രക്ഷിക്കാനായില്ല. കാറിന്റെ മധ്യഭാഗത്തെ സീറ്റിലാണ് ചാക്കോയും ഭാര്യയും ഇരുന്നത്. ഷൈന്‍ ഏറ്റവും പിന്‍സീറ്റില്‍ കിടന്നുറങ്ങുകയായിരുന്നു. മുന്‍സീറ്റിലായിരുന്നു സഹോദരന്‍. ഷൈനിന്റെ തോളെല്ലിനാണ് പരിക്കേറ്റത്. അമ്മയുടെയും സഹോദരന്റെയും ഡ്രൈവറുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഷൈന്‍ ടോം ചാക്കോയുമായുള്ള ആംബുലന്‍സ് തൃശൂരിലേയ്ക്ക് പുറപ്പെട്ടു; വിദഗ്ധചികിത്സക്കായി
37
previous post