Home Kerala കേരളത്തില്‍ കൊവിഡ് കേസുകള്‍ 2000ത്തിലേക്ക്; രാജ്യത്ത് 5755 പേര്‍ക്ക് കൊവിഡ്

കേരളത്തില്‍ കൊവിഡ് കേസുകള്‍ 2000ത്തിലേക്ക്; രാജ്യത്ത് 5755 പേര്‍ക്ക് കൊവിഡ്

by KCN CHANNEL
0 comment

രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ദ്ധന. രാജ്യത്ത് 5755 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറില്‍ 4 പേര്‍ മരിച്ചു. കേരളത്തിലും, മധ്യപ്രദേശിലും തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും ആണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.
കേരളത്തില്‍ 59 വയസുള്ള ആളാണ് കൊവിഡ് ബാധിച്ചു മരിച്ചത്. കേരളത്തില്‍ കോവിഡ് കേസുകള്‍ 2000ത്തിലേക്ക് കടക്കുന്നു. നിലവില്‍ 1806 പേര്‍ക്ക് ആണ് ആക്റ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒറ്റ ദിവസം 127 പേരുടെ വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വര്‍ദ്ധിച്ചുവരുന്ന കേസുകള്‍ കണക്കിലെടുത്ത്, ആശുപത്രി തയ്യാറെടുപ്പുകള്‍ പരിശോധിക്കുന്നതിനായി കേന്ദ്രം മോക്ക് ഡ്രില്ലുകള്‍ നടത്തി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പശ്ചിമ ബംഗാളില്‍ 58 പുതിയ കൊവിഡ് -19 കേസുകളും 91 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ആകെ സജീവമായ കേസുകള്‍ ഇപ്പോള്‍ 596 ആണ്, മരണസംഖ്യ ഒന്ന് മാത്രമാണ്. കോവിഡ് -19 കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പ് വിലയിരുത്തുന്നതിനായി ജൂണ്‍ 5 ന് രാജ്യത്തുടനീളമുള്ള ആശുപത്രികള്‍ ഒരു മോക്ക് ഡ്രില്‍ നടത്തി.

You may also like

Leave a Comment