Home Kerala ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

by KCN CHANNEL
0 comment

തൃശൂര്‍: തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ നടന്‍ ഷൈന്‍ ടോം ചാക്കോയെ വിദഗ്ധ മെഡിക്കല്‍ സംഘം പരിശോധിച്ചു. ഷൈനിന്റെ നട്ടെല്ലിനും ഇടത് കൈക്കും ചെറിയ പൊട്ടലും ചതവുകളുമുണ്ടെന്ന് ഓര്‍ത്തോ സര്‍ജന്‍ അറിയിച്ചു. പരിക്കേറ്റ കൈക്ക് അടുത്ത ദിവസം ശസ്ത്രക്രിയ നടത്താനാണ് തീരുമാനം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഷൈനും മാതാവും സഹോദരവും ചികിത്സയില്‍ കഴിയുന്നത്.
അപകടത്തില്‍ മരിച്ച ഷൈനിന്റെ പിതാവ് സി പി ചാക്കോയുടെ സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10.30 ന് തൃശൂര്‍ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയില്‍ നടക്കും. ഞായറാഴ്ച വൈകിട്ട് നാല് മണി മുതല്‍ വീട്ടില്‍ പൊതുദര്‍ശനം നടത്തും. വിദേശത്തുള്ള ഷൈനിന്റെ സഹോദരിമാര്‍ ഇന്ന് രാത്രിയോടെ തൃശൂരില്‍ എത്തും. ഷൈനിന്റെ പരിക്ക് ഗുരുതരമല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞിരുന്നു. ഷൈനിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഷൈനിന്റെ പിതാവിന്റെ മരണം ഇതുവരെ അമ്മയെ അറിയിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

You may also like

Leave a Comment