റിയാദ്: കരള്‍ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് മലയാളി സൗദിയില്‍ മരിച്ചു. തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ജിസാനിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ നാസര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊല്ലം ഇളമാട് നെട്ടയം തെറ്റിക്കാട് നാസില മല്‍സിലില്‍ നൗഷാദ് (55) ആണ് മരിച്ചത്.
രണ്ടാഴ്ച മുമ്പ് ദര്‍ബ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിരുന്ന നൗഷാദിനെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് 10 ദിവസം മുമ്പാണ് ജിസാന്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ നാസാര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ഞായറാഴ്ച രാവിലെ ആരോഗ്യനില വഷളാകുകയും മരിക്കുകയുമായിരുന്നു. 30 വര്‍ഷമായി ജിസാന് സമീപം ദര്‍ബില്‍ ഡ്രൈവറായിരുന്നു. നൗഷാദിന്റെ മരണ വിവരമറിഞ്ഞ് ജിദ്ദയില്‍ ജോലിചെയ്യുന്ന സഹോദരന്‍ അബ്ദുല്‍ സത്താര്‍ ജിസാനില്‍ എത്തിയിട്ടുണ്ട്.
ജിസാന്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ നാസര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നിയമ നടപടികള്‍ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റും ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹിക ക്ഷേമ സമിതി അംഗവുമായ ഷംസു പൂക്കോട്ടൂറിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. സൈനല്ലാബ്ദ്ദീന്റെയും ഫാത്തിമ ബീബിയുടെയും മകനാണ്. ഷൈലജയാണ് ഭാര്യ. മക്കള്‍: നാസില, നൗഫി, നസി, മാഹിന്‍.