41
17-ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി – എം എസ് എഫു മായി സഹകരിച്ച് നടത്തുന്ന സ്‌മൈല്‍ പദ്ധതി വിദ്യാര്‍ത്ഥികള്‍ക്ക് അനുഗ്രഹമാകുന്നു.
ഭാഗമായി നൂറിലേറെ വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യ പഠനോപകരണ വിതരണം ചെയ്തു. മൊഗ്രാല്‍ പുത്തൂര്‍ ലീഗ് ഹൗസില്‍ വെച്ച് നടന്ന പരിപാടി ലീഗ് മണ്ഡലം പ്രവര്‍ത്തക സമിതി അംഗം എസ് പി സലാഹുദ്ധീന്‍ എം എസ് എഫ് പ്രവര്‍ത്തകര്‍ക്ക് കിറ്റ് കൈമാറി ഉല്‍ഘാടനം ചെയ്തു. പിന്നീട് പ്രവര്‍ത്തകര്‍ അര്‍ഹരായ
വിദ്യാര്‍ത്ഥികളുടെ വീടുകളിലേക്ക് എത്തിച്ചു. വാര്‍ഡ് ലീഗ് പ്രസിഡണ്ട് സി പി അബ്ദുല്ല അധ്യക്ഷത വഹിച്ചു.കെ ബി അഷ്‌റഫ്, ഹംസ പുത്തൂര്‍, മാഹിന്‍ കുന്നില്‍, ഷെഫീഖ് പീ ബീ എസ്, ഉസ്മാന്‍ കല്ലങ്കൈ,ഷാഫി കച്ചായി, മുഹമ്മദ് മൂല, ഫാസില്‍, മുസമ്മില്‍, ഹാഷിര്‍, ബാസില്‍ സംബന്ധിച്ചു,