Home Kasaragod മഞ്ചേശ്വരത്ത് ദേശീയ പാതയില്‍ കാറിടിച്ച് യുവാവിനു ദാരുണാന്ത്യം

മഞ്ചേശ്വരത്ത് ദേശീയ പാതയില്‍ കാറിടിച്ച് യുവാവിനു ദാരുണാന്ത്യം

by KCN CHANNEL
0 comment

കാസര്‍കോട്: മഞ്ചേശ്വരത്ത് ദേശീയ പാതയില്‍ ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബങ്കര, മഞ്ചേശ്വരം, വാമഞ്ചൂര്‍, കജെയിലെ പരേതനായ മൂസക്കുഞ്ഞിയുടെ മകന്‍ മുഹമ്മദ് സാദിഖ് (40) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി ഹൊസബെട്ടുവിലാണ് അപകടം. ഉടന്‍ മംഗ്ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: മറിയമ്മ. സഹോദരങ്ങള്‍: അബ്ദുള്ള, ഖാദര്‍, താഹിറ, ഔവ്വഞ്ഞി, ഖദീജ, ഹാജിറ.

You may also like

Leave a Comment