കാസര്‍കോട്: അല്‍ബിര്‍റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ തളങ്കരയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ മത ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ചു കൊണ്ടുള്ള പാഠ്യരീതിയാണ് അല്‍ബിര്‍റ് സ്‌കൂളുകള്‍.
ബാങ്കോട് ഹൈദ്രോസ് ജുമാ മസ്ജിദിന് കീഴിലുള്ള മുര്‍ഷിദുത്തുല്ലബ് മദ്രസ്സ കെട്ടിടത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന വൈസ് പ്രസിഡണ്ട് യു.എം അബ്ദുല്‍ റഹ്‌മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.. ബാങ്കോട് ഹൈദ്രോസ് ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് ഷമീം ബാങ്കോട് അദ്ധ്യക്ഷത വഹിച്ചു. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്‌മാന്‍ സ്‌കൂള്‍ കിറ്റ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം മുഖ്യാതിഥിയായിരുന്നു. പി.വി.എ നൗഫല്‍ ആമുഖ പ്രസംഗം നടത്തി. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തളങ്കര റെയ്ഞ്ജ് പ്രസിഡണ്ട് ഹസൈനാര്‍ ഹാജി തളങ്കര, ട്രഷറര്‍ വെല്‍ക്കം മുഹമ്മദ് ഹാജി, അസ. ഇമാം ഉസ്മാന്‍ മിസ്ബാഹി, അബ്ദുല്‍ റഹ്‌മാന്‍ എം.ആര്‍, മദ്രസ്സ മാനേജര്‍ മുനീര്‍ ബാങ്കോട്, നഗരസഭാ കൗണ്‍സിലര്‍ ഇഖ്ബാല്‍ ബാങ്കോട്, ബഷീര്‍ വോളിബോള്‍, മുഹമ്മ്ദ് കുഞ്ഞി അപ്സര, ജലീല്‍ മുഹമ്മദ്, മുജീബ് അഹമ്മദ്, അഷ്റഫ് ഐവ, സലീം ബാങ്കോട് എന്നിവര്‍ സംസാരിച്ചു. ഷാഫി എ.നെല്ലിക്കുന്ന് സ്വാഗതവും ഹൈദ്രോസ് ജുമാ മസ്ജിദ് കമ്മിറ്റി സെക്രട്ടറി ഹനീഫ് പള്ളിക്കുന്ന് നന്ദിയും പറഞ്ഞു.